പിടിവിട്ട് സംസ്ഥാനങ്ങള്‍; മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികള്‍കാല്‍ലക്ഷം കടന്നു; ഡല്‍ഹിയിലും ബംഗാളിലും അതിവ്യാപനം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
മുംബൈയിലെ തിരക്കേറിയ നഗരവീഥി
മുംബൈയിലെ തിരക്കേറിയ നഗരവീഥി

മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 87,505 ആയി.

ഇരുപത്തിനാല് മണിക്കൂറിനിടെ 5,331 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 797 ആയി. സംസ്ഥാനത്ത് കോവിഡ്, ഒമൈക്രോണ്‍ ബാധിതര്‍ ഏറ്റവും കൂടുതല്‍ മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്ന് 15,166 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

പശ്ചിമബംഗാളില്‍ ഇന്ന് 14,022 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17 പേര്‍ മരിച്ചു. 6438 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗാളിലാണ്. 

ഡല്‍ഹിയില്‍ ഇന്ന് 10,665 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആര്‍ നിര്ക്ക് 11.88 ആയി.എട്ടുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവകേസുകള്‍ 23,307 ആണ്

കര്‍ണാടകയില്‍ ഇന്നലെത്തിനാക്കാള്‍ ഇരട്ടിപേര്‍ക്കാണ് ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത്. 4246 പേര്‍ക്കാണ് വൈറസ് ബാധ. 2 പേര്‍ മരിച്ചു. 362 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 17414 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com