രക്ഷകനായി വളര്‍ത്തുനായ, യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമികളെ തുരത്തി- വീഡിയോ 

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം
യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം
യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം

നുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്തായാണ് നായയെ കരുതി പോരുന്നത്. മനുഷ്യരോട് ഏറ്റവുമധികം അടുപ്പം പുലര്‍ത്തുന്ന ജീവിയാണ് നായ. ഇപ്പോള്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വളര്‍ത്തുനായ തടയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. അക്രമികള്‍ നിതിന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നിതിന്റെ നായ ഓടിവന്ന് തുടര്‍ച്ചയായി കുരയ്ക്കാന്‍ തുടങ്ങി. കൂടാതെ നിതിനെ പിടിച്ചുവച്ചവരെ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ, ഭയന്ന് അക്രമികള്‍ പിന്മാറുന്നതാണ് ദൃശ്യങ്ങളില്‍. 

പ്രദേശത്തെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ജെര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് യുവാവിന്റെ രക്ഷയ്ക്ക് എത്തിയത്. അഞ്ചാറുപേര്‍ ചേര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

നിതിന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് അക്രമിസംഘം വന്നത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് യുവാവിനെ വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന്റെ രക്ഷകനായി നായ എത്തിയത്. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com