അമൃത്സര്‍ വിമാനത്താവളത്തില്‍ വീണ്ടും കൂട്ട കോവിഡ്; ഇറ്റലിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ എത്തിയ 173 പേര്‍ പോസിറ്റിവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 09:04 PM  |  

Last Updated: 08th January 2022 12:43 PM  |   A+A-   |  

amrtsar_airport

അമൃത്സർ വിമാനത്താവളം/ ട്വിറ്റർ

 

ന്യൂഡൽഹി: ഇറ്റലിയിലെ റോമിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ അമൃത്സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവള അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

285 യാത്രക്കാരുമായാണ് റോമിൽ നിന്ന് വിമാനം എത്തിയത്. 173 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടർ വികെ സേഥിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.