മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്ക് കോവിഡ്, മുംബൈയില്‍ മാത്രം 20,000ന് മുകളില്‍; ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രൂക്ഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2022 10:13 PM |
Last Updated: 07th January 2022 10:13 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രണ്ടാം കോവിഡ് തരംഗത്തിന് സമാനമായി വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ 40,000 കടന്നു. പുതുതായി 40,925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
14,256 പേര്‍ രോഗമുക്തി നേടിയതായും മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ മാത്രം 20,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8490 പേര്‍ രോഗമുക്തി നേടിയതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഡല്‍ഹിയില്‍ പുതുതായി 17,335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 39,873 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ശതമാനമാണ് എന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. പുതുതായി 8981 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈസമയത്ത് എട്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 984 പേര്‍ രോഗമുക്തി നേടിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.