ഭൂഗര്‍ഭ ടാങ്കിലും പൈപ്പിലും വരെ നോട്ടുകെട്ടുകള്‍, മദ്യമുതലാളിയുടെവീട്ടില്‍ 39 മണിക്കൂര്‍ നീണ്ട റെയ്ഡ് - വീഡിയോ 

മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ഭൂഗര്‍ഭ ടാങ്കില്‍ സൂക്ഷിച്ച കള്ളപ്പണം പുറത്തെടുക്കുന്നു
ഭൂഗര്‍ഭ ടാങ്കില്‍ സൂക്ഷിച്ച കള്ളപ്പണം പുറത്തെടുക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിസിനസുകാരന്‍ ശങ്കര്‍ റായിയുടേയും സഹോദരന്മാരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ടുകോടി രൂപ കണ്ടെടുത്തു. ഇതിന് പുറമേ മൂന്ന് കിലോ സ്വര്‍ണവും പിടികൂടിയതില്‍ ഉള്‍പ്പെടുന്നു. 

വ്യാഴാഴ്ച രാവിലെയാണ് ദാമോ ജില്ലയിലെ ശങ്കര്‍ റായിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. 39 മണിക്കൂര്‍ വരെ റെയ്ഡ് നീണ്ടു. വീടിന്റെ വാട്ടര്‍ടാങ്കില്‍ നിന്നും പൈപ്പില്‍ നിന്നും പണം കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

റെയ്ഡിനിടെ കുടുംബാംഗങ്ങള്‍ കള്ളപ്പണം നശിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കൈയോടെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണത്തിനും പണത്തിനും പുറമേ രേഖകളും കണ്ടെടുത്തിട്ടുണ്ട്. മദ്യവില്‍പ്പനയിലൂടെയും മറ്റും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിന്റെ തെളിവുകളാണ് രേഖയിലുള്ളതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com