കോവിഡ് നിയന്ത്രണം ലംഘിച്ച് വളർത്തുനായയുടെ പിറന്നാൾ പാർട്ടി; ചെലവഴിച്ചത് ഏഴുലക്ഷം രൂപയോളം, മൂവർ സംഘം അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 10:01 AM  |  

Last Updated: 09th January 2022 10:01 AM  |   A+A-   |  

pet_dog_birthday

വീഡിയോ ദൃശ്യം

 

അഹമ്മദാബാദ്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിനം ആഘോഷമായി കൊണ്ടാടിയ സംഭവത്തിൽ അറസ്റ്റ്. സഹോദരന്മാരടക്കം മൂന്ന് പേരാണ് അറസ്റ്റാലായത്. ചിരാഗ് പട്ടേൽ, ഉർവിഷ് പട്ടേൽ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ് മെഹരിയയും ആണ് കേക്കുമുറിക്കലും സംഗീത പരിപാടിയുമായി കേമമായ ആഘോഷമാണ് നടത്തിയത്. അഹമ്മദാബാദ് കൃഷ്ണനഗർ സ്വദേശികളാണ് ഇവർ. 

ഇന്ത്യൻ സ്പിറ്റ്‌സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ ജന്മദിനമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുക്കൂട്ടി മൂവർ സംഘം കൊണ്ടാടിയത്. പാർട്ടിയി‌ൽ പങ്കെടുത്തവർ മാസ്ക് ധരിക്കുകയോ സാമൂഹ്യക അകലം പാലിക്കുകയോ ചെയ്തില്ല. പരിപാടിയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പകർച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം മൂവർക്കുമെതിരെ കേസെടുത്തു. 

അബ്ബിയുടെ ജന്മദിനത്തിനായി ഏഴുലക്ഷം രൂപയോളം ഇവർ ചെലവഴിച്ചെന്ന് പൊലീസ് പറഞ്ഞു.