'വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ പേരും ഫോട്ടോയും ഉണ്ടാവില്ല'; കാരണമിത്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഫോട്ടോയും ഉണ്ടാവില്ല
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഫോട്ടോയും ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിന്‍ ആപ്പില്‍ ഇതനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കേരളം, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നി സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഫോട്ടോയും ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com