ജെപി നഡ്ഡയ്ക്ക് കോവിഡ്

ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വയം നീരീക്ഷണത്തിലാണെന്നും നഡ്ഡ ട്വിറ്ററില്‍ കുറിച്ചു.

നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ തുടരണമെന്നും നഡ്ഡ പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ബീഹാര്‍, കര്‍ണാടക മുഖ്യമന്ത്രിമാരായ നിതീഷ് കുമാറിനും ബസവരാജ് ബൊമ്മയ്ക്കും ഇന്ന് കോവിഡ് പോസറ്റിവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com