പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനു കോവിഡ്

സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ്
രാജ്‌നാഥ് സിങ്/ഫയല്‍
രാജ്‌നാഥ് സിങ്/ഫയല്‍

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്യത്ത് ഇന്നലെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കു കോവിഡ്

രാജ്യത്ത് ഇന്നലെ 1,79,723 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 146 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഞായറാഴ്ചയേക്കാള്‍ 12.6 ശതമാനം അധിക കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 7,23,619 ആണ്. പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4,033 ആയി.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തീവ്ര വ്യാപനം

മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ ഇന്നലെ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്. കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായി.

മഹാരാഷ്ട്രയില്‍ 44,388 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,31 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12 പേര്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഒമൈക്രോണ്‍ ബാധിതര്‍ 1216 ആണ്. മുംൈബയില്‍ മാത്രം ഇരുപതിനായിരത്തോളം പേര്‍ക്കാണ് രോഗം. പൂനെയിലും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരിയ ഇളവ് വരുത്തി. പുതുക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജിമ്മിലും ബ്യൂട്ടി സലൂണിലും അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. എല്ലാവരും മാസ്‌ക് ധരിക്കണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് അനുമതി. കൂടാതെ ജീവനക്കാരും വാക്‌സിന്‍ എടുത്തവരാകണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ 12,895 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.

പ്രതിദിനരോഗികളില്‍ പകുതിയും ചെന്നൈയിലാണ്. 6,186 പേര്‍ക്കാണ് വൈറസ് ബാധ. 12 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com