തമിഴ്‌നാട്ടിലും കര്‍ണാടകയിലും റെക്കോര്‍ഡ് രോഗികള്‍; മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ്

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.
ചിത്രം പിടിഐ
ചിത്രം പിടിഐ

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തമിഴ്‌നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 13,990 പേര്‍ക്കാണ് വൈറസ് ബാധ. 2,547 പേര്‍ രോഗമുക്തി നേടി.പതിനൊന്ന് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 62,767 ആയി.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ എണ്ണം 11,698 ആയി. 1148 പേര്‍ രോഗമുക്തി നേടി. നാല് പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 60,148 പേരാണ്. ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത് 8,374 പേരാണ്. രോഗമുക്തരായവര്‍ 29,65,106 ആയി. ടിപിആര്‍ 7.77 ആണ്. 

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യം സുഖമായിരിക്കുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നിതീഷ് കുമാറിന് കോവിഡ് 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ എല്ലാവുരം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്‌നാഥ് സിങ്ങിന് കോവിഡ് 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com