'അകക്കണ്ണു കൊണ്ട് പാര്‍ട്ടിയെ നയിക്കും'; കാഴ്ച ശക്തിയില്ലാത്തയാളെ ജില്ലാ സെക്രട്ടറിയാക്കി സിപിഎം, ചരിത്രം

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച ഭാരതി, അഭിഭാഷകന്‍ കൂടിയാണ്
ഫോട്ടോ: സിപിഎം ഫെയ്‌സ്ബുക്ക് 
ഫോട്ടോ: സിപിഎം ഫെയ്‌സ്ബുക്ക് 


ചെങ്കല്‍പ്പേട്ട്: കാഴ്ച ശക്തിയില്ലാത്തയാളെ ജില്ലാ സെക്രട്ടറിയാക്കി തമിഴ്‌നാട് സിപിഎം. ചെങ്കല്‍പ്പേട്ട് ജില്ല കമ്മിറ്റിയുടെ സെക്രട്ടറിയായി ബി എസ് ഭാരതി അണ്ണായെ തെരഞ്ഞെടുത്തു. തമിഴ്‌നാട്ടില്‍ ആദ്യമായാണ് കാഴ്ച പരിമിതിയുള്ളയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച ഭാരതി, അഭിഭാഷകന്‍ കൂടിയാണ്. ചെന്നൈയിലെ അംബേദ്കര്‍ സര്‍ക്കാര്‍ ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, ചെങ്കല്‍പ്പേട്ടിലാണ് പ്രാക്ടീസ് ചെയ്യുന്നത്. 

മൂന്നാമത്തെ വയസ്സുമുതലാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. 2014ല്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. തൊട്ടുകൂടായ്മയ്ക്ക് എതിരെ പോരാടുന്ന സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറികൂടിയാണ് ഇദ്ദേഹം. 

'കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. കടുത്ത മാനസ്സിക സമ്മര്‍ദം നേരിട്ടു. എന്നാല്‍ പുതിയ ടെക്‌നോളജികളുടെ സഹായത്തോടെ ഞാന്‍ വീണ്ടും തിരിച്ചുവരികയായിരുന്നു'- ഭാരതി അണ്ണാ പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഭിന്നശേഷിയുള്ളവരുടെയും പരിചരണം നല്‍കുന്നവരുടെയും അവകാശങ്ങള്‍ക്കായുള്ള തമിഴ്നാട് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com