പത്താംക്ലാസ് പരീക്ഷ എഴുതിയത് 55 തവണ; വിജയം കൈപ്പിടിയിലാക്കിയത് 77ാം വയസ്സില്‍

77മത്തെ വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി ജയിച്ചു. ഇക്കാലത്ത് ഇതൊരു സാധാരണ തലക്കെട്ടാകും, പക്ഷേ 55 തവണ എഴുതി തോറ്റൊരാള്‍ 77മത്തെ വയസ്സില്‍ പരീക്ഷ ജയിച്ചു എന്നാണെങ്കിലോ? അതിലൊരല്‍പ്പം അത്ഭുതമുണ്ട്!
ഹുക്കുംദാസ്
ഹുക്കുംദാസ്

77മത്തെ വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി ജയിച്ചു. ഇക്കാലത്ത് ഇതൊരു സാധാരണ തലക്കെട്ടാകും, പക്ഷേ 55 തവണ എഴുതി തോറ്റൊരാള്‍ 77മത്തെ വയസ്സില്‍ പരീക്ഷ ജയിച്ചു എന്നാണെങ്കിലോ? അതിലൊരല്‍പ്പം അത്ഭുതമുണ്ട്! രാജസ്ഥാനിലെ ജലോര്‍ സ്വദേശിയായ ഹുക്കുംദാസ് വൈഷ്ണവാണ് പത്താംക്ലാസ് പരീക്ഷ ജയിച്ചിരിക്കുന്നത്. 

1945ല്‍ ജനിച്ച ഹുക്കുംദാസ്. 1962ലാണ് ആദ്യമായി പത്താംക്ലാസ് പരീക്ഷയെഴുതുന്നത്. ആദ്യത്തെയും രണ്ടാമത്തെയും ശ്രമത്തില്‍ പരാജയപ്പെട്ടതോടെ, ഒരിക്കലും പത്താംക്ലാസ് കടക്കാനാകില്ലെന്ന് കൂട്ടുകാര്‍ കളിയാക്കി. എന്നാല്‍ ഒരുദിവസം താന്‍ പരീക്ഷ പാസാകുമെനന് ശപഥമെടുത്ത ഹുക്കുംദാസ്, തുടര്‍ച്ചയായി എഴുതിക്കൊണ്ടേയിരുന്നു. 

ജല അതോറിറ്റിയില്‍ ഫോര്‍ത്ത് ഗ്രേഡ് ജീവനക്കാരനായി ഇതിനിടയില്‍ ജോലി കിട്ടി. ഇതിന് ശേഷം, സ്ഥിരമായി ക്ലാസില്‍ പോകാന്‍ സാധിച്ചില്ല. 2005ല്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 2010വരെ 48 തവണയാണ് പരീക്ഷ എഴുതിയത്. 2019ല്‍ എഴുതിയ പരീക്ഷയില്‍ വിജയിച്ചു. പ്ലസ് ടു പരീക്ഷയെഴുതാനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് ഹുക്കുംദാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com