'ഞാന്‍ വിട്ടതോടെ ബിജെപി തീര്‍ന്നു'; യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച 2 മന്ത്രിമാര്‍ സമാജ്‌വാദിയില്‍ 

സ്വാമി പ്രസാദ് മൗര്യയും ധരം സിങ്ങ് സൈനിയുമാണ് ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയിലെത്തിയത്.
രാജിവച്ച എംഎല്‍എമാരും മന്ത്രിമാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം
രാജിവച്ച എംഎല്‍എമാരും മന്ത്രിമാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം

ലഖ്‌നൗ:  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച 2 മന്ത്രിമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാമി പ്രസാദ് മൗര്യയും ധരം സിങ്ങ് സൈനിയുമാണ് ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയിലെത്തിയത്. പ്രതിപക്ഷനേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശനം.

എംഎല്‍എമാരായ മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

കിഴക്കന്‍ യുപിയില്‍ ഒബിസി വിഭാഗത്തിന് വലിയ സ്വാധീനമുളള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. പിന്നാക്ക വിഭാഗങ്ങളെ യോഗി ആദിത്യനാഥ് അവഗണിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അവസാനത്തിന് തുടക്കം കുറിക്കുന്നതാണ് തന്റെ രാജിയെന്നും പ്രസാദ് മൗര്യ പറഞ്ഞു.

ഞാന്‍ ബിഎസ്പി വിട്ടതിന് പിന്നാലെ പാര്‍ട്ടി തകര്‍ന്നു. താന്‍ കാരണം യുപിയില്‍ ബിജെപിയുടെ ജനപ്രീതി ഉയര്‍ന്നു. ബിജെപിയില്‍ നിന്ന് രാജിവച്ചതോടെ അവരുടെ അന്ത്യം ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

യോഗി മന്ത്രിസഭയില്‍ നിന്ന് സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ 72 മണിക്കൂറിനുള്ളില്‍ രണ്ട് മന്ത്രിമാരുള്‍പ്പടെ 10 എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ദളിത്-പിന്നാക്ക വിഭാഗങ്ങളെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചെന്ന് പറഞ്ഞായിരുന്നു രാജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com