തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി അരലക്ഷത്തിലേറെ രോഗികള്‍; മഹാരാഷ്ട്രയില്‍ ഇന്ന് 43,211 പേര്‍ക്ക് കോവിഡ്

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ  28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 43,211 പേര്‍ക്കാണ് വൈറസ് ബാധ. 33,356 പേര്‍ രോഗമുക്തി നേടി. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2,61,658 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മുംബൈയിലാണ്. 238 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1605 ആയി

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ  28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3105 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,41,337 ആയി.

തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 23,459 പേര്‍ക്കാണ് രോഗം. ടിപിആര്‍ 15.3 ആണ്. 8,963 പേര്‍ രോഗമുക്തി നേടി. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. ചെന്നൈയില്‍ മാത്രം 22.6 ആണ് ടിപിആര്‍

ബംഗാളില്‍ ഇന്ന് 22,645 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 28 പേര്‍ മരിച്ചു. 31.14 ശതമാനമാണഅ ടിപിആര്‍. സജീവകേസുകള്‍ ഒന്നേമുക്കാല്‍ ലക്ഷം കടന്നു. 

ഡല്‍ഹിയില്‍ 24,383 പേര്‍ക്കാണ് പ്രതിദിന വൈറസ് ബാധ. 26, 236 പേര്‍ രോഗമുക്തി നേടി. ഒരുലക്ഷത്തിനടുത്താണ് ചികിത്സയിലുള്ളവരുടെ എണ്ണം. ടിപിആര്‍ 30.64.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com