"കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കും"; വിവാദ പ‌രാമർശവുമായി കോൺ​ഗ്രസ് എംഎൽഎ, വിഡിയോ

ജാർഖണ്ഡിലെ ജമാത്ര ജില്ലയിലെ എംഎൽഎയാണ് ഇർഫാൻ
ഇർഫാൻ അൻസാരി / വീഡിയോ ദൃശ്യം
ഇർഫാൻ അൻസാരി / വീഡിയോ ദൃശ്യം

റാഞ്ചി: തന്റെ മണ്ഡലത്തിൽ ‌നടി കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഡോ. ഇർഫാൻ അൻസാരി. വെള്ളിയാഴ്ച്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് ഇങ്ങനെ പറയുന്നത്. ജാർഖണ്ഡിലെ ജമാത്ര ജില്ലയിലെ എംഎൽഎയാണ് ഇർഫാൻ. 

‘ജമാത്രയിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ഇർഫാൻ അൻസാരിയുടെ വാക്കുകൾ. വഴികളിൽ നിറയെ പൊടിയാണെന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം ജനങ്ങൾ വലയുകയാണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു. 

ആളുകൾ ദീർഘനേരം മാസ്ക് ധരിക്കരുതെന്ന ഇർഫാൻ അൻസാരിയുടെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു. മാസ്ക് അധികസമയം ഉപയോ​ഗിക്കുന്നത് ആ​രോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com