തെരഞ്ഞെടുപ്പ് റാലികളുടെയും റോഡ് ഷോകളുടെയും നിരോധനം നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം, 300 പേരെ ഉള്‍പ്പെടുത്തി ഓഡിറ്റോറിയങ്ങളിലും മറ്റും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്ക് നിരോധനം നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 22വരെയാണ് നിരോധനം. നേരത്തെ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിച്ചിരുന്നു.ശനിയാഴ്ച നടത്തിയ അവലോകനത്തിന് ശേഷമാണ്, നിരോധനങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്. 

അതേസമയം, 300 പേരെ ഉള്‍പ്പെടുത്തി ഓഡിറ്റോറിയങ്ങളിലും മറ്റും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രപാരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കൂന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com