ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബില്‍ വന്‍തീപിടിത്തം; 20 കോടിയുടെ നഷ്ടം; അന്വേഷണം

20 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍
സെക്കന്തരാബാദ് ക്ലബില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തം
സെക്കന്തരാബാദ് ക്ലബില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തം

ഹൈദരബാദ്: ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 20 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ഫോഴ്‌സിന്റെ നിരവധി യൂണിറ്റുകളെത്തി തീയണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 1878ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് സെക്കന്തരാബാദ് ക്ലബ്, സെക്കന്തരബാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ലബ് 22 ഏക്കറോളം നീണ്ടുകിടക്കുന്നു. ഇതിന് ഹൈദരബാദ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്രി പൈതൃകപദവി നല്‍കിയിരുന്നു. 300 ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com