തമിഴ്‌നാട്ടിൽ ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും, അവശ്യസർവീസുകൾക്ക് മാത്രം അനുമതി 

സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്
ഫയൽ ചിത്രം
ഫയൽ ചിത്രം

ചെന്നൈ: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ. ഈ മാസം 9 മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ സർക്കാർ ഏർപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. 

നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകളിൽ രാവിലെ 7മണി മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവദിക്കുകയൊള്ളു. ഭക്ഷണ വിതരണവും അനുവദനീയമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. എന്നാൽ നിയന്ത്രണമനുസരിച്ച് 100 പേർക്ക് മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. ബസ്, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പൊങ്കൽ പ്രമാണിച്ച് ഇതിന് ചില ഇളവുകൾ നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com