യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു, പ്രകൃതിവിരുദ്ധ പീഡനം; സ്വകാര്യഭാഗത്ത് സിഗററ്റ് കൊണ്ട് പൊള്ളിച്ചു, കൊടും ക്രൂരത

ഭര്‍ത്താവും നാലു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിക്ക് നേരെ കൊടും ക്രൂരത. ഭര്‍ത്താവും നാലു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇന്‍ഡോറിലാണ് സംഭവം. 32കാരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായും നിരന്തരം ഉപദ്രവിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സ്വകാര്യ ഭാഗത്ത് കത്തുന്ന സിഗററ്റ് ഉപയോഗിച്ച് പൊള്ളിച്ചു. ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

2019 നവംബറിനും 2021 ഒക്ടോബറിനും ഇടയിലാണ് പീഡനം നടന്നത്. ഫാംഹൗസിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ യുവതി കല്യാണത്തെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ എത്തിയത്. മാട്രിമോണിയല്‍ സൈറ്റ് വഴിയായിരുന്നു ഇന്‍ഡോര്‍ സ്വദേശിയായ ഭര്‍ത്താവിനെ പരിചയപ്പെട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഫാംഹൗസില്‍ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലേക്ക് പോയി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com