ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നേരിയ ആശ്വാസം; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും രോഗികള്‍ കുറയുന്നു;  കര്‍ണാടകയില്‍ ഇന്ന് കാല്‍ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.


മുംബൈ: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. മഹാരാഷ്ട്രയില്‍ ഇന്ന് 31,111 പേര്‍ക്കാണ് വൈറസ് ബാധ. 29,092 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 2,67,334 ആയി.

ഇന്ന് 122 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1860 ആയി. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്, ഒമൈക്രോണ്‍ രോഗികള്‍. ഇന്ന് അയ്യായിരത്തിലധികമാണ് നഗരത്തിലെ രോഗികള്‍.

കര്‍ണാടകയില്‍ ഇന്ന് 27,156 പേര്‍ക്കാണ് വൈറസ് ബാധ. 7827 പേര്‍ കോവിഡ് രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 27,156 ആയി. 14 പേര്‍ മരിച്ചു.  ബംഗളൂരുവിലാണ് കൂടുതല്‍ രോഗികള്‍. 15,947 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 287 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായി ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഇതോടെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 766 ആയി. 

ഡല്‍ഹിയില്‍ ഇന്ന് 12,527 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 പേര്‍ മരിച്ചു. ടിപിആര്‍ 27.99 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 83,982 ആയി. ബംഗാളില്‍ ഇന്ന് പതിനായിരത്തില്‍ താഴെയാണ് വൈറസ് ബാധിതര്‍. ഇന്ന് 9,385 പേരാണ് രോഗികള്‍. 33പേര്‍ മരിച്ചു. ടിപിആര്‍ 26.43. 1,58,623 പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com