ഇന്നലെ 2,82,970 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 15.13 ശതമാനം; ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി 

കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. ഇന്നലെ 2,82,970 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 44,889 പേര്‍ക്കാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,31,000 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com