ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം റാഞ്ചി?; തിരിച്ചെത്തിക്കാന്‍ തീവ്രശ്രമം; ഹോട്ട്‌ലൈന്‍ ബന്ധം ഉപയോഗിച്ച് ഇന്ത്യന്‍ സേന

യുവാവിനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്ന് രണ്ട് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം.

17കാരനായ മിരം തരോണ്‍, സുഹൃത്ത് ജോണി യായിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിനിടെ ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും ജോണി യായിങ് രക്ഷപ്പെട്ട് തിരിച്ചെത്തിയതായി  താപിര്‍ ഗുവ എംപി ട്വീറ്റ് ചെയ്തു. 

മിരം തരോണിനെ ബുധനാഴ്ച മുതല്‍ കാണാനില്ല. ഈ യുവാവിനെ രക്ഷിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഇന്ത്യന്‍ സൈന്യം എന്നിവരോട് താപിര്‍ ഗുവ എംപി അഭ്യര്‍ത്ഥിച്ചു. 

ഇതിനിടെ, ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം, അദ്ദേഹം ഇത് കാര്യമായി എടുക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 

സംഭവം വിവാദമായതിന് പിന്നാലെ, കാണാതായ യുവാവിനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടു. വേട്ടയ്ക്കും പച്ചമരുന്ന് ശേഖരിക്കാനുമായി പോയപ്പോള്‍ വഴിതെറ്റിപ്പോയതാകാമെന്നും, ഇയാളെ ഔദ്യോഗിക മാര്‍ഗത്തിലൂടെ കൈമാറണമെന്നുമാണ് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com