അഞ്ചു ദിവസത്തെ കാത്തിരിപ്പ്, ഒടുവില്‍ പുലി കെണിയില്‍; നാട്ടുകാര്‍ക്ക് ആശ്വാസം

അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പു വിരിച്ച വലയില്‍ പുലി കുടുങ്ങിയത്
കെണിയില്‍ കുടുങ്ങിയ പുലി/എക്‌സ്പ്രസ്‌
കെണിയില്‍ കുടുങ്ങിയ പുലി/എക്‌സ്പ്രസ്‌

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഉപേക്ഷിക്കപ്പെട്ട ഗോഡൗണില്‍ കയറിയ പുലി ദിവസങ്ങള്‍ക്കുശേഷം പിടിയില്‍. അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പു വച്ച വലയില്‍ പുലി കുടുങ്ങിയത്. 

കോയമ്പത്തൂര്‍ ബികെ പുദൂരിലെ പഴയ ഗോഡൗണിലേക്കു പുലി കയറി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പ്രദേശത്ത് ഇതു ഭീതി വിതയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പുലി ഗോഡൗണിനകത്ത് ഉണ്ട് എന്ന് വ്യക്തമായി. നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസവും പുലി കുടുങ്ങിയിരുന്നില്ല. 

കഴിഞ്ഞ ആഴ്ച മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. പ്രദേശത്തുള്ള കോളജില്‍ പുലി കയറുകയും കമ്പ്യൂട്ടര്‍ ലാബിലും മറ്റു മുറികളിലും അലഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com