ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു

ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനിയും ഒരു പാകിസ്ഥാനി ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി സൈന്യം അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീന​ഗർ: ജമ്മു കശ്മീരില്‍ രണ്ടിടത്തായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം. ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനിയും ഒരു പാകിസ്ഥാനി ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി സൈന്യം അറിയിച്ചു. 

ജമ്മു കശ്മീരിലെ പുൽവാമ, ബുദ്ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. 

പുൽവാമ ജില്ലയിലെ നൈറ മേഖലയിലെ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. ഇവിടെ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മേഖലയില്‍ തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. ബുദ്ഗാമിലെ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്. എകെ 56 റൈഫിൾ ഉൾപ്പെടെ ഇവിടെ നിന്നും കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com