മണിപ്പൂരില്‍ മുഴുവന്‍ സീറ്റിലും ബിജെപി മത്സരിക്കും; 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ മുഴുവന്‍ നിയമസഭാ സീറ്റിലും ബിജെപി മത്സരിക്കും. 60 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. 

മുന്‍ ഫുട്‌ബോള്‍ താരം സോമതായ് ഷായ്‌സ ഉഖ്‌റുവില്‍ മത്സരിക്കും. പട്ടികയയില്‍ മൂന്ന് സ്ത്രീകളും ഇടംപിടിച്ചു.മുഖ്യമന്ത്രിയുടെ വശ്വസ്തരില്‍ മിക്കവര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭൂപേന്ദര്‍ യാദവ് അവകാശപ്പെട്ടു. 

നിലവില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് മണിപ്പൂര്‍ ഭരിക്കുന്നത്. ബിജെപിക്ക് 30 എംല്‍എമാരാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മൂന്നും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലും മൂന്നു സ്വതന്ത്രന്‍മാരും അടങ്ങുന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍. എന്നാല്‍ ഇത്തവണ സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com