ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട കാല്‍ കൊണ്ട് ചവിട്ടി; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍- വീഡിയോ 

കര്‍ണാടകയില്‍ ഭിന്നശേഷിക്കാരിയെ തുടര്‍ച്ചയായി ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ ട്രാഫിക് എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട കാല്‍ കൊണ്ട് ചവിട്ടുന്ന പൊലീസുകാരന്‍
ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട കാല്‍ കൊണ്ട് ചവിട്ടുന്ന പൊലീസുകാരന്‍

ബംഗളൂരു: കര്‍ണാടകയില്‍ ഭിന്നശേഷിക്കാരിയെ തുടര്‍ച്ചയായി ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ ട്രാഫിക് എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എഎസ്‌ഐ ആര്‍ നാരായണിനെ സസ്‌പെന്‍ഡ് ചെയ്തത്. 

കഴിഞ്ഞദിവസം ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്.  ഹലാസുര ഗേറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ നാരായണ്‍ ഭിന്നശേഷിക്കാരിയെ തന്റെ ബൂട്ടിട്ട കാല്‍ കൊണ്ട് തുടര്‍ച്ചയായി ചവിട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം വാഹനം കെട്ടിവലിച്ചതിന് കല്ല് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

കല്ല് ഉപയോഗിച്ച് യുവതി, എഎസ്‌ഐയെ ആക്രമിക്കാന്‍ മുതിര്‍ന്നതായും പൊലീസ് ആരോപിക്കുന്നു. പാര്‍ക്കിങ്ങ് നിരോധിച്ച മേഖലയില്‍ വാഹനം നിര്‍ത്തിയിട്ടതിനാണ് കാര്‍ കെട്ടിവലിക്കാന്‍ തീരുമാനിച്ചത്. പൊലീസിന്റെ നടപടിയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്് യുവതി എഎസ്‌ഐയ്ക്ക് നേരെ കല്ല് വലിച്ചെറിഞ്ഞതായും പൊലീസ് ആരോപിക്കുന്നു. കല്ലെറില്‍ പൊലീസുകാരന് പരിക്കേറ്റു. കണ്ണില്‍ കൊള്ളാതെ കഷ്ടിക്കാണ് രക്ഷപ്പെട്ടത്. ഇതില്‍ നിയന്ത്രണം നഷ്ടപ്പെട്ട എഎസ്‌ഐ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com