മണിപ്പൂരില്‍ ബിജെപി എംഎല്‍എയും രണ്ട് നേതാക്കളും കോണ്‍ഗ്രസില്‍

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ില്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി എംഎല്‍എ പി ശരത്ചന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി എംഎല്‍എ പി ശരത്ചന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എയെ കൂടാതെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എന്‍ ബീരനും, എന്‍ ജോയ്കുമാറും കോണ്‍ഗ്രസിലെത്തി.

തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഭക്ത ചരണ്‍ ദാസ് അവരെ മൂന്ന് പേരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 60 ല്‍ 40 സീറ്റുകള്‍ നേടുമെന്നും പറഞ്ഞു.

മറ്റ് രണ്ട് ബിജെപി നേതാക്കളായ തങ്കം അരുണ്‍കുമാറും ടി ബൃന്ദയും ജെഡിയുവില്‍ ചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com