അടുത്ത വര്‍ഷം എട്ടരശതമാനം വരെ വളര്‍ച്ച; സാമ്പത്തിക സര്‍വ്വേ

വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ അനുമാനം
നിര്‍മ്മല സീതാരാമന്‍ സഭയില്‍
നിര്‍മ്മല സീതാരാമന്‍ സഭയില്‍

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ അനുമാനം. നടപ്പുസാമ്പത്തികവര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയുടെ മേശ പുറത്തുവച്ചു.

വരുന്ന സാമ്പത്തിക വര്‍ഷം 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ അനുമാനം. ഇതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകൂട്ടലാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍. നടപ്പുസാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന് വിതരണരംഗം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

നടപ്പുസാമ്പത്തികവര്‍ഷം ഏഴു ശതമാനം ഉപഭോഗ വളര്‍ച്ച രേഖപ്പെടുത്തും. കാര്‍ഷികമേഖലയില്‍ 3.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സേവനമേഖലയില്‍ 8.2 ശതമാനമാണ് പ്രതീക്ഷിത വളര്‍ച്ചയെന്നും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com