ഒരു കപ്പ് ചായയ്ക്ക് 70 രൂപ!; വിശദീകരണവുമായി റെയില്‍വെ

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോള്‍, നല്‍കേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതില്‍, സര്‍വീസ് ചാര്‍ജ് മാത്രം 50 രൂപയാണ് ഈടാക്കിയത്.
Iയാത്രക്കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചായയുടെ ബില്‍
Iയാത്രക്കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചായയുടെ ബില്‍

ന്യൂഡല്‍ഹി:  റെയില്‍വെ യാത്രക്കാര്‍ വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കെല്ലാം ന്യായമായ വിലയാണ് ഈടാക്കാറാ. എന്നാല്‍, അടുത്തിടെ ട്രെയിനില്‍ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരന്‍ നല്‍കേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി.

ഡല്‍ഹിക്കും ഭോപ്പാലിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഭോപ്പാല്‍ ശതാബ്ദി ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരന്‍. യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോള്‍, നല്‍കേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതില്‍, സര്‍വീസ് ചാര്‍ജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ വിശദീകരണവുമായി രംഗത്തുവന്നത്.

ഉപഭോക്താവില്‍ നിന്ന് അധിക പണം ഈടാക്കിയിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളില്‍ റിസര്‍വേഷന്‍ നടത്തുമ്പോള്‍ ഒരു യാത്രക്കാരന്‍ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കില്‍, ചായയോ കാപ്പിയോ ഭക്ഷണമോ ഓര്‍ഡര്‍ ചെയ്യുന്നതിന് 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ 2018-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അത് വെറും ഒരു കപ്പ് ചായയാണെങ്കില്‍ പോലും എന്നാണ് വിശദീകരണം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com