മുംബൈയില്‍ കനത്ത മഴ; നഗരം വെള്ളക്കെട്ടില്‍; ഗതാഗതം താറുമാറായി; ഓറഞ്ച് അലര്‍ട്ട് ( വീഡിയോ)

കനത്ത മഴയെത്തുടര്‍ന്ന് സിയോണ്‍- ബാന്ദ്ര ലിങ്ക് റോഡ് വെള്ളത്തിലായി
മുംബൈയിലെ വെള്ളക്കെട്ട്/ പിടിഐ
മുംബൈയിലെ വെള്ളക്കെട്ട്/ പിടിഐ

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തില്‍ ട്രെയിന്‍ വാഹന ഗതാഗതം താറുമാറായി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 

കനത്ത മഴയെത്തുടര്‍ന്ന് സിയോണ്‍- ബാന്ദ്ര ലിങ്ക് റോഡ് വെള്ളത്തിലായി. നഗരത്തിലെ കുര്‍ല, ചെമ്പൂര്‍, സിയോണ്‍, ദാദര്‍, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം കയറി നിരവധി വാഹനങ്ങളുടെ എഞ്ചിനുകള്‍ തകരാറിലായി. 

ഹിന്ദ്മാതാ, പരേല്‍, കാലചൗകി, ഹാജി അലി, ഡോക് യാര്‍ഡ് റോഡ്, ഗാന്ധി മാര്‍ക്കറ്റ്, ബാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടിനെ തുടര്‍ന്ന് കടുത്ത ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. അന്ധേരി സബ് വേയില്‍ ഗതാഗതം നിരോധിച്ചു. 

വ്യാഴാഴ്ച മാത്രം നഗരത്തില്‍ 119.09 മില്ലീ മീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ മേഖലകളില്‍ 78.69 മില്ലിമീറ്ററും കിഴക്കന്‍ മേഖലയില്‍ 58.40 മില്ലി മീറ്ററും മഴ പെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നാളെ വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com