ടിപിആര്‍ 4.14 ആയി ഉയര്‍ന്നു; ഇന്നലെ 17,092 പേര്‍ക്ക് കോവിഡ്;  29 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 10:18 AM  |  

Last Updated: 02nd July 2022 10:18 AM  |   A+A-   |  

covid india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 17,092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 17,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. 

രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ്. മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ ടിപിആര്‍ 7.8 ശതമാനമാണ്. കോവിഡ് ബാധിച്ച് ഒമ്പതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു. 

ഡല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 5.30 ആണ്. മൂന്നുപേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 1739 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്തെങ്കിലും കാര്യമായി ചെയ്യണം', സൽമാൻ ഭായിയുടെ നിർദേശം; ഉദയ്പൂർ കൊലപാതകത്തിന് പാക് പങ്കെന്ന് എൻഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ