രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:46 AM  |  

Last Updated: 03rd July 2022 09:46 AM  |   A+A-   |  

Daily Covid Cases

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 16,103 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 17,092 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,929 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,11,711 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം 

പ്രവാചകനിന്ദ; നൂപുർ ശർമയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ