ഈ വര്‍ഷം 20 ശതമാനം വനിത 'അഗ്നിവീരര്‍'; നാവികസേന 

ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥിലൂടെ ഈ വര്‍ഷം ഏകദേശം 20 ശതമാനം വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് നാവികസേന വൃത്തങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥിലൂടെ ഈ വര്‍ഷം ഏകദേശം 20 ശതമാനം വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് നാവികസേന വൃത്തങ്ങള്‍. ഈ വര്‍ഷം 3000 അഗ്നിവീരരെ നിയമിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.

അഗ്നിവീരരെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. പുതിയ പദ്ധതിയിലൂടെയാണ് ആദ്യമായി വനിതകളെ സെയിലര്‍മാരായി നിയമിക്കാന്‍ പോകുന്നത്. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വനിതകള്‍ക്കായി 20 ശതമാനം ഒഴിവുകള്‍ നീക്കിവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ജൂണ്‍ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസിനും 21 വയസിനും ഇടയിലുള്ള യുവതീയുവാക്കളെ തേടിയാണ് റിക്രൂട്ട്‌മെന്റ്. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുമെന്നാണ് പദ്ധതിയില്‍ പറയുന്നത്. ഈ വര്‍ഷം മൂന്ന് സേനകളിലുമായി 46000 പേരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.

നാവികസേനയില്‍ അഗ്നിവീരന്മാരാകാനുള്ള പരീക്ഷയും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ പകുതിയോടെയാണ് നടക്കുക. നവംബര്‍ 21ന് പരിശീലനം ആരംഭിക്കുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com