രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു;ഇന്നലെ 13,086 രോഗികള്‍; മരണം 19

രാജ്യത്ത് നിലവിലുളള കോവിഡ് ബാധിതരുടെ എണ്ണം 1,13,864 ആയി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 13,086 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേര്‍ മരിച്ചു. 12,456 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിലുളള കോവിഡ് ബാധിതരുടെ എണ്ണം 1,13,864 ആയി. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 2153 പേരുടെ വര്‍ധന
ഉണ്ടായി. ഇതുവരെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 42879447ആയി, 525223 ആണ് മരണസംഖ്യ.

രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 90 ശതമാനവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും. ഇന്നലെ ഡല്‍ഹിയില്‍ 420 പേരാണ് വൈറസ് ബാധിതര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.25 ശതമാനമാണ്.
 

ഈ വാർത്ത കൂടി വായിക്കാം  

അഗ്നിപഥ്: നാവികസേനയിലേക്ക്  മൂന്നു ദിവസത്തിനിടെ അപേക്ഷിച്ചത് 10,000 വനിതകൾ
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com