ഒടിപിയെ ചൊല്ലി തര്‍ക്കം, ഡോര്‍ വലിച്ചടച്ചത് ഇഷ്ടമായില്ല; ഒല ടാക്‌സി ഡ്രൈവര്‍ എന്‍ജിനീയറെ ഇടിച്ചുകൊന്നു

ഒടിപി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഒടിപി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊലപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് ഡ്രൈവറിന്റെ മര്‍ദ്ദനമേറ്റാണ് മരണം. ഇടിയേറ്റ് ബോധരഹിതനായി വീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ചെന്നൈയ്ക്കടുത്ത് നാവലൂരില്‍ ഞായറാഴ്ചയാണ് സംഭവം.ഗുഡുവാഞ്ചേരിയില്‍നിന്നുള്ള ഉമേന്ദറാണ് അടിയേറ്റു മരിച്ചത്. ഒല ടാക്സിഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂരില്‍ സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ഉമേന്ദര്‍ രണ്ടുദിവസംമുമ്പാണ് ചെന്നൈയിലെത്തിയത്. വാരാന്ത്യം ബന്ധു വീട്ടില്‍ വന്നതാണ് കുടുംബം. 

മാളില്‍ കയറി സിനിമ കണ്ട് എന്‍ജിനീയറും കുടുംബവും തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. ഗുഡുവാഞ്ചേരിയിലേക്ക് പോകാനായി ഉമേന്ദര്‍ ഒല ടാക്സി വിളിച്ചു. നമ്പര്‍ നോക്കി ഉറപ്പുവരുത്തി കാറില്‍ കയറി. അതിനിടെയാണ് ഒടിപിയെ ചൊല്ലി തര്‍ക്കം ഉണ്ടായത്.

ഒടിപി പറഞ്ഞിട്ട് കയറിയാല്‍ മതിയെന്ന് പറഞ്ഞ് കാറില്‍ നിന്ന് ഡ്രൈവര്‍ ഇറക്കിവിട്ടു.പുറത്തിറങ്ങിയ ഉമേന്ദര്‍ ദേഷ്യത്തില്‍ കാറിന്റെ ഡോര്‍ വലിച്ചടച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണം.
വഴക്കിനിടെ ക്ഷുഭിതനായ രവി കൈയിലുള്ള മൊബൈല്‍ ഫോണ്‍ കൊണ്ട് എറിഞ്ഞു. തുടര്‍ന്ന് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായി വീണ ഉമേന്ദറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com