ലാലു പ്രസാദ് യാദവിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റും; പ്രധാനമന്ത്രി തേജസ്വിയെ വിളിച്ചു

ലാലുപ്രസാദിന്റെ രോഗാവസ്ഥ തിരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മകന്‍ തേജസ്വി യാദവിനെ വിളിച്ചിരുന്നു
ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍/ ട്വിറ്റര്‍ ചിത്രം
ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍/ ട്വിറ്റര്‍ ചിത്രം

പട്‌ന: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. പട്‌നയിലെ പരസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലാലുവിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. വീട്ടിലെ സ്‌റ്റെയര്‍ കേസില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച റാബ്രിദേവിയുടെ ഔദ്യോഗിക വസതിയിലെ സ്‌റ്റെയര്‍കേസില്‍ നിന്നാണ് ബാലന്‍സ് തെറ്റി ലാലു പ്രസാദ് താഴേക്ക് വീണത്. വീഴ്ചയില്‍ ലാലുവിന്റെ തോളെല്ലിനും പുറത്തും ഗുരുതര പരിക്കേറ്റിരുന്നു. അതേസമയം ലാലുവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും, ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലു പ്രസാദ് നിലവില്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള ചികിത്സയിലാണ്. ഇതുകൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റുന്നത്. എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലുപ്രസാദിന്റെ രോഗാവസ്ഥ തിരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മകന്‍ തേജസ്വി യാദവിനെ വിളിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com