യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഇന്ന്?; അറിയേണ്ടതെല്ലാം 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിച്ചേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിച്ചേക്കും. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലും ജൂണിലുമായി രണ്ടു ഘട്ടമായി നടക്കേണ്ട പരീക്ഷ ഒറ്റത്തവണയായാണ് ഇത്തവണ നടക്കുന്നത്. ജൂലൈ 9,11,12 തീയതികളിലും ഓഗസ്റ്റ് 12,13,14 തീയതികളിലുമായി നെറ്റ് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ജൂലൈ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.  കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. 

രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.  മൂന്ന് മണിക്കൂറാണ് പരീക്ഷ. 9 മണി മുതല്‍ 12 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറുമണിവരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം:

ugcnet.nta.nic.in.ല്‍ പ്രവേശിക്കുക

ഹോം പേജില്‍ യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് 2022 ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് അമര്‍ത്തുക

അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡൗണ്‍ലോഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com