ഉദയ്പൂര്‍ കൊലപാതകം; കനയ്യലാലിന്റെ രണ്ടു മക്കള്‍ക്കും സര്‍ക്കാര്‍ ജോലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 11:40 AM  |  

Last Updated: 07th July 2022 11:45 AM  |   A+A-   |  

kanayya_lal

കനയ്യ ലാലിന്റെ വീട് രാജസ്ഥാന്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍

 

ജയ്പൂര്‍: സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരിലെ കടയ്ക്കുള്ളില്‍ വെട്ടേറ്റുമരിച്ച കനയ്യ ലാലിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മക്കളായ യാഷ് തേലിയെയും തരുണ്‍ തേലിയെയും സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മമ്ത ഭൂപേഷ് പറഞ്ഞു.

ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് ജൂണ്‍ 28ന് കടയില്‍ കയറി കനയ്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ചതിനായിരുന്നു ക്രൂരമായ കൊലപാതകം. ഇതിന് പിന്നാലെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

കേസിലെ ഒരാള്‍ക്ക് പാക്കിസ്ഥാനിലെ ദാവത്തെ ഇസ്ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം. റിയാസ് അഖ്താരി കനയ്യയെ കൊലപ്പെടുത്തുകയും ഗൗസ് മുഹമ്മദ് അതു വിഡിയോയില്‍ പകര്‍ത്തുകയുമാണു ചെയ്തത്. മറ്റു പ്രതികളില്‍ മൊഹ്‌സിന്‍ ആയുധം നല്‍കുകയും ആസിഫ് കടയുടെ നിരീക്ഷണം നടത്തുകയും ചെയ്തു എന്നാണ് എന്‍ഐഎ സംഘം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒമൈക്രോണിന്റെ പുതിയ വകഭേദം ബി എ.2.75 ഇന്ത്യയില്‍ കണ്ടെത്തി; നിരീക്ഷിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ