നാലു ദിവസം കാത്തിരുന്നു; എയര്‍ ആംബുലന്‍സ് കിട്ടിയില്ല, ലക്ഷദ്വീപില്‍ രോഗി മരിച്ചു, പരാതി

തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഗത്തി: നാല് ദിവസം കാത്തുനിന്നിട്ടും എയര്‍ ആംബുലന്‍സ് കിട്ടാതെ ലക്ഷദ്വീപില്‍ രോഗി മരിച്ചെന്ന് പരാതി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍, എയര്‍ ലിഫ്റ്റ് ചെയ്യാന്‍ എയര്‍ ആംബുലന്‍സ് കിട്ടിയിരുന്നില്ല.

ഇന്ന് രാവിലെയാണ് സെയ്ദ് മുഹമ്മദ് മരിച്ചത്. കഴിഞ്ഞ മാസം ചെത്ത്‌ലത്തില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവും വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയാതെ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com