ഇന്നലെ 18,840 പേര്‍ക്ക് കോവിഡ്; 43 മരണം; ടിപിആര്‍ നാലിന് മുകളില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 10:21 AM  |  

Last Updated: 09th July 2022 10:21 AM  |   A+A-   |  

covid_testing

പിടിഐ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 18,840 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 16,104 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,25,028 ആയി ഉയര്‍ന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 4.00 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.51 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പാട്‌നയിലെ ബിയൂര്‍ ജയിലില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ക്കാണ് വൊറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജയില്‍ അധികൃതരെ അടക്കം ക്വാറന്റീനിലാക്കി. ജയില്‍ സന്ദര്‍ശനം നിര്‍ത്തലാക്കി. ജയിലിന് പുറത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

14 അടി നീളം, 55 കിലോ ഭാരം കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ