ഷൂവിനുള്ളില്‍ 'ഉഗ്രന്‍' മൂര്‍ഖന്‍; വിദഗ്ധമായി പിടികൂടി യുവതി- വീഡിയോ 

ഇപ്പോള്‍ വീട്ടിനകത്ത് ഷൂവിന്റെ ഉള്ളില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്
ഷൂവിന്റെ ഉള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യം
ഷൂവിന്റെ ഉള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യം

ഴക്കാലത്ത് മാളങ്ങളില്‍ വെള്ളം കയറുമ്പോള്‍ ജനവാസകേന്ദ്രത്തില്‍ പാമ്പുകള്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇപ്പോള്‍ വീട്ടിനകത്ത് ഷൂവിന്റെ ഉള്ളില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു യുവതി വിദഗ്ധമായി പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

പാമ്പിന പിടികൂടുന്നവര്‍ വിദഗ്ധര്‍ ആണ് എന്ന്് ഉറപ്പാക്കണമെന്ന് സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു. പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം ലഭിക്കാത്തവരെ വിളിക്കുന്നത് ആപത്ത് വിളിച്ചു വരുത്താമെന്നും സുശാന്ത നന്ദ ഓര്‍മ്മിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com