ഉയര്‍ന്നടിച്ച തിരമാലയില്‍ തീരത്തുള്ളവര്‍ ഒലിച്ചുപോയി; നിസ്സഹായരായി കാഴ്ചക്കാര്‍- മുന്നറിയിപ്പ് വീഡിയോ 

ശിഖാ ഗോയല്‍ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് പാഠമാകുന്നത്
ഉയര്‍ന്നടിച്ച തിരമാലയില്‍ തീരത്തുള്ളവര്‍ ഒലിച്ചുപോകുന്ന ദൃശ്യം
ഉയര്‍ന്നടിച്ച തിരമാലയില്‍ തീരത്തുള്ളവര്‍ ഒലിച്ചുപോകുന്ന ദൃശ്യം

രാജ്യമൊട്ടാകെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രളയ സമാനമായ അന്തരീക്ഷമാണ്. മഴ ശക്തമായതോടെ കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥയില്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഒരു വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ശിഖാ ഗോയല്‍ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് പാഠമാകുന്നത്. ക്ഷോഭിച്ച് കിടക്കുന്ന കടലിന്റെ തീരത്ത് നില്‍ക്കുന്നവര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം.

തീരത്തേയ്ക്ക് അടിച്ചുകയറിയ തിരമാലയില്‍ നിരവധി പേര്‍ കുടുങ്ങിപ്പോകുന്നതും അവര്‍ കടലിലേക്ക് ഒലിച്ചുപോകുന്നതുമാണ് വീഡിയോയിലുള്ളത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി നിരവധിപ്പേര്‍ തീരത്ത് കാഴ്ചക്കാരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ശിഖാ ഗോയല്‍ മുന്നറിയിപ്പും നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com