'15 ദിവസം കൂടുമ്പോൾ ഷോപ്പിങ്, എന്നും സാരി ധരിക്കണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം!'- വിവാഹ ഉടമ്പടി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 02:52 PM  |  

Last Updated: 12th July 2022 02:52 PM  |   A+A-   |  

wedding

വീഡിയോ ദൃശ്യം

 

വിവാഹങ്ങൾ‍ ഇപ്പോൾ പല തരത്തിലുള്ള ആഘോഷങ്ങളാലും മറ്റും സമ്പന്നമാണ്. രസകരമായ നിമിഷങ്ങളും സംഭവങ്ങളുമൊക്കെ അതിനെ കൂടുതൽ നിറമുള്ളതാക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ രസകരമായൊര വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ട് നിബന്ധനകൾ കൂട്ടിച്ചേർത്തു. ആ നിബന്ധനകളാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@wedlock_photography_assam)

രണ്ട് പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു പിസയേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മിൽ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകൾ. 

രസകരമായ അഭിപ്രായങ്ങളും വീഡിയോക്ക് താഴെയുണ്ട്. മികച്ച കരാർ ആണെന്നും നടപ്പാക്കാൻ സാധിക്കട്ടേ എന്നും ചിലർ ആശംസിച്ചു. അതേസമയം ഇതൊന്നും പിന്തുടരാനാവില്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉയര്‍ന്നു ചാടിയ ചെമ്മീന്‍ കര്‍ഷന്റെ മൂക്കിനുള്ളിലേക്ക്, ജീവന്മരണ പോരാട്ടം; ഒടുവില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ