ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാര്‍ലമെന്റില്‍ ഇനി അഴിമതിയെന്ന് മിണ്ടരുത്; മുതലക്കണ്ണീരിനും വിലക്ക്; അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി

18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.


ന്യൂഡല്‍ഹി:  'വിനാശപുരുഷ്‌', 'അഴിമതി', 'കോവിഡ് വ്യാപി' തുടങ്ങിയ വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.

ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്‍, മുതലക്കണ്ണീര്‍, സേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ, ഗുണ്ടായിസം, കള്ളം, അസത്യം.. തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി

ഇത്തവണത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം പതിനെട്ടിന് ആരംഭിക്കും. പാര്‍ലമെന്റില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ വാദപ്രതിവാദത്തിനിടെ അംഗങ്ങള്‍ ഇത്തരം മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭരണകക്ഷികളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരുനീക്കമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com