പ്രതികാരം; യുവാവിന്റെ മുഖത്തേക്ക് വെടിയുതിർത്തു; നാല് കുട്ടികൾ പിടിയിൽ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 06:33 PM  |  

Last Updated: 16th July 2022 06:33 PM  |   A+A-   |  

gun

വീഡിയോ ദൃശ്യം

 

ന്യൂഡൽഹി: കട വരാന്തയിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ മുഖത്തേക്കു വെടിയുതിർത്ത് ആൺകുട്ടി. ഡൽഹിയിലെ ജഹാംഗിർപുരിയിൽ വെള്ളിയാഴ്ച വൈകിട്ട് 5.15നാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാവേദ് (36) എന്ന യുവാവിന് നേരെയാണ് കുട്ടികൾ വെടിയുതിർത്തത്. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു. ഏഴ് മാസം മുൻപ് കുട്ടികളിൽ ഒരാളുടെ പിതാവിനെ ജാവേദ് മർദിച്ചിരുന്നെന്നും ഇതിനു പ്രതികാരമായാണ് വെടിവച്ചതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

വെടിയേറ്റ ജാവേദിനെ ആദ്യം പ്രദേശത്തെ ഒരു ആശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ജാവേദിന്റെ വലതു കണ്ണിലാണ് വെടിയുണ്ട പതിച്ചതെന്നാണ് വിവരം. അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.  

പാർക്കിൽ നിൽക്കുന്നതിനിടെ മൂന്ന് ആൺകുട്ടികൾ അവിടേക്കു വന്നെന്നും അതിൽ ഒരാൾ തന്റെ മുഖത്തേക്ക് വെടിയുതിർത്തെന്നുമാണ് ജാവേദ് മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർത്തശേഷം അവർ ഓടി രക്ഷപ്പെട്ടെന്നും ജാവേദ് മൊഴിയിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇതര ജാതിക്കാരനുമായി മകൾക്ക് പ്രണയം; ഉറങ്ങിക്കിടന്ന 19കാരിയെ അച്ഛൻ ഈർച്ച വാൾ കൊണ്ടു കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ