രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ; പുതുചരിത്രത്തിനരികെ ദ്രൗപദി

നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത് പരി​ഗണിച്ചാൽ, ആകെ വോട്ടുമൂല്യത്തിൽ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: പുതിയെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ എൻഡിഎ  സ്ഥാനാർഥി ദ്രൗപദി മുർമുവിന് വ്യക്തമായ മുൻതൂക്കം. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത് പരി​ഗണിച്ചാൽ, ആകെ വോട്ടുമൂല്യത്തിൽ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും.

പാർലമെന്റിന്റെ ഇരുസഭകളിലേക്കും നിയസമഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണ് വോട്ടവകാശം. ആകെ വോട്ടുമൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും.

17 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നൽകി. ജെ.എം.എം അധ്യക്ഷൻ ഹേമന്ദ് സോറനുമായി ഇന്നലെ സിൻഹ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ 10 മുതൽ 5 വരെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എംപി മാർക്ക് പച്ചയും എം.എൽ.എമാർക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നൽകുക. ജൂലൈ 21 നാണ് വോട്ടെണ്ണൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com