സിദ്ദു മൂസേവാലയുടെ കൊലപാതകം: പഞ്ചാബില്‍ പൊലീസ്-ഗ്യാങ്സ്റ്റര്‍ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു, മാധ്യമപ്രവര്‍ത്തകനും പരിക്ക് (വീഡിയോ)

സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘവും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

അമൃത്സര്‍: സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘവും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ എന്നറിയപ്പെടുന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

അമൃത്സറിന് 20 കിലോമീറ്റര്‍ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സംസ്ഥാന പൊലീസ് മോവി ഗൗരവ് യാദവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ നാലുമണിയോടെയാണ് അവസാനിച്ചത്. 

പഞ്ചാബ് പൊലീസിന്റെ ആന്റി-ഗ്യാങ്സ്റ്റര്‍ ഫോഴ്‌സും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘത്തില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ കടന്നുകളഞ്ഞു. കേസില്‍ ഇതുവരെ എട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വെടിവെപ്പ് നടന്ന ഗ്രാമത്തില്‍ നിന്ന് പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പത്തു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗ്രാമവാസികളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാല മെയ് 29നാണ് വെടിയേറ്റ് മരിച്ചത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com