ഓടുന്ന ബൈക്കില്‍ നിന്ന് തെറിച്ച് ബസിന്റെ അടിയിലേക്ക്, പിന്നെ സംഭവിച്ചത്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 03:30 PM  |  

Last Updated: 21st July 2022 03:30 PM  |   A+A-   |  

bike_accident

ബൈക്കില്‍ നിന്ന് തെറിച്ച് ബസിന്റെ ടയറിന്റെ അടിയിലേക്ക് വീഴുന്ന ദൃശ്യം

 

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് വഴി ബൈക്ക് അപകടങ്ങളില്‍ മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഹെല്‍മെറ്റ് ധരിച്ചാല്‍ മാത്രം പോരാ, അവ ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഐഎസ്‌ഐ മുദ്രയുള്ള ഗുണമേന്മയുള്ള ഹെല്‍മറ്റാണ് ധരിക്കുന്നത് എന്ന് ഉറപ്പാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതുവഴി അപകടങ്ങളില്‍ നിന്ന്് തലയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഗുണമേന്മയുള്ള ഹെല്‍മറ്റ് ധരിച്ചാലുള്ള ഗുണം വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

ഓടുന്ന ബൈക്കില്‍ നിന്ന് ബസിന്റെ അടിയിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഡോ. ബി ആര്‍ രവികാന്തേ ഗൗഡ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോ കാണുന്നവര്‍ക്ക് ഗുണമേന്മയുള്ള ഹെല്‍മറ്റിന്റെ ഗുണം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത് എന്ന് ഒറ്റ നോട്ടത്തില്‍ പറയാം സാധിക്കും. 19കാരനായ അലക്‌സ് സില്‍വയാണ് രക്ഷപ്പെട്ടത്.


വളവില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ അലക്‌സ് ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ടയറിന്റെ അടിയിലേക്കാണ് അലക്‌സ് വീണത്. വീഡിയോ കാണുന്നവര്‍ ഒരു നിമിഷം യുവാവിന്റെ ജീവനെ കുറിച്ച് ഓര്‍ത്ത് പരിഭ്രമം പ്രകടിപ്പിച്ചേക്കാം. അപകടം മനസിലാക്കി ബസ് ഡ്രൈവര്‍ വാഹനം നിര്‍ത്തി. അലക്‌സിന്റെ ഹെല്‍മറ്റ് ടയറിയില്‍ കുടുങ്ങി കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

 

വാഹനം പിന്നോട്ട് എടുത്തതോടെ 19കാരന്‍ വാഹനത്തിന്റെ അടിയില്‍ നിന്ന് യുവാവ് പുറത്തേയ്ക്ക് വരുന്ന ദൃശ്യം കാണുമ്പോഴാണ് എല്ലാവരും ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിടാനുള്ള സാധ്യതയുമുണ്ട്. 19കാരനെ രക്ഷിക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഹെല്‍മറ്റ് ധരിക്കുന്നത് പോലെ ഗുണമേന്മയുള്ളതാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ് എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിവാഹ വേദിയിലേക്ക് കൂറ്റന്‍ തിരമാല അടിച്ചുകയറി, അതിഥികള്‍ നെട്ടോട്ടത്തില്‍; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ