രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു മുന്നില്‍; 540 എംപിമാരുടെ പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 03:08 PM  |  

Last Updated: 21st July 2022 03:11 PM  |   A+A-   |  

murmu2

ദ്രൗപദി മുര്‍മുവിന്റെ ചിത്രവുമായി വിദ്യാര്‍ത്ഥികള്‍/ പിടിഐ

 

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു മുന്നിട്ടു നില്‍ക്കുകയാണ്. ആദ്യറൗണ്ടില്‍ പാര്‍ലമെന്റംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ദ്രൗപദി മുര്‍മുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു. 

പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപദി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു. 

വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം ഏതാണ്ട് മൂന്നു ലക്ഷത്തി എഴുപത്തെണ്ണായിരം വോട്ടുകള്‍ ഇതുവരെ ദ്രൗപദി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരം വോട്ടുമൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടുകളാണ് അടുത്ത റൗണ്ടില്‍ എണ്ണുന്നത്. അഞ്ചുമണിയോടെ തെരഞ്ഞെടുപ്പ് ഫലം അറിയാനാകും. 

പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് അഞ്ചുമണിയ്ക്ക് ദ്രൗപദി മുര്‍മുവിനെ കണ്ട് ആശംസകള്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുവൈകീട്ട് വന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. അതിനിടെ ദ്രൗപദി മുര്‍മുവിന്റെ ജന്മനാട്ടില്‍ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പാവപ്പെട്ടവരെ സഹായിക്കൂ; സര്‍ക്കാരിന് 600 കോടിയുടെ സ്വത്തുവകകള്‍ സംഭാവന ചെയ്ത് ഡോക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ