സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 10:28 AM  |  

Last Updated: 22nd July 2022 10:28 AM  |   A+A-   |  

cbse exam

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് മൂല്യനിര്‍ണയം നടത്തി ഏകീകരിക്കുന്നതടക്കമുള്ള നടപടികളാണ് റിസള്‍ട്ടിന് കാലതാമസം ഉണ്ടാക്കിയതെന്നാണ് സിബിഎസ്ഇ അധികൃതര്‍ സൂചിപ്പിക്കുന്നത്. 

കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിക്ക് മുന്‍പ് സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ഇത് സംബന്ധിച്ച് വി ശിവന്‍കുട്ടി കത്തെഴുതുകയും ചെയ്തിരുന്നു.

അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. 
ഫലം വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ